രാമക്ഷേത്ര നിര്‍മാണം; കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. പ്രസ്താവനകള്‍ക്കെതിരെ ദേശീയ സമിതി യോഗം പ്രമേയം പാസാക്കി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്താണെന്നും , വിയോജിക്കുന്നുവെന്നും പാണക്കാട് ചേര്‍ന്ന ദേശീയ സമിതി യോഗത്തിനു ശേഷമ നേതാക്കള്‍ നിലപാട് വ്യക്തമാക്കി. കൂടുതല്‍ വിവാദങ്ങളിലേക്ക് ഇല്ലെന്ന് പറഞ്ഞ ലീഗ് നേതൃത്വം പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോടുള്ള വിയോജിപ്പ് രണ്ട് വരിയില്‍ ഒതുക്കി കൊണ്ടാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
ബാബരി മസ്ജിദ് വിഷയത്തില്‍ മുന്‍ കാലങ്ങളില്‍ ലീഗ് കൈക്കൊണ്ടിട്ടുള്ളത് ശരിയുടെയും നന്മയുടെയും നിലപാടുകളായിരുന്നെന്നും, പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രീതിയില്‍ വിഷയം ചര്‍ച്ചയാക്കി കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നില്ലന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മതേതര മൂല്യങ്ങളുള്ള സംഘടനകളുമായി ലീഗ് കൂടിയാലോചനകള്‍ നടത്തി. എന്നാല്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനോ, കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വിഭാഗീയത ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവര്‍ക്ക് നിന്ന് കൊടുക്കാനോ ഇല്ലെന്നും യോഗ ശേഷം നേതാക്കള്‍ വിശദീകരിച്ചു.
Story Highlights – Ram temple, Muslim League, dissatisfaction statement Congress leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here