തിരുവനന്തപുരത്ത് തീരമേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; അഞ്ചുതെങ്ങ് മേഖലയില്‍ ഇന്ന് 104 പേര്‍ക്ക് രോഗം

തിരുവനന്തപുരം ജില്ലയുടെ തീരമേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 219 പേരില്‍ 104 പേരും അഞ്ചുതെങ്ങ് മേഖലയില്‍ നിന്നുള്ളവരാണ്. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. തലസ്ഥാന ജില്ലയിലെ കൊവിഡ് സാഹചര്യം അതി സങ്കീര്‍ണ്ണമായി തുടരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 219 പേരില്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുതെങ്ങില്‍ 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ മേഖലയില്‍ 72 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്കും കരിങ്കുളം പഞ്ചായത്തില്‍ 63 പേരെ പരിശോധിച്ചതില്‍ 13 പേരുടെ ഫലവും പോസിറ്റീവായി. പ്രദേശത്ത് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തീരമേഖലയ്ക്ക് പുറമെ മലയോര ഗ്രാമീണ മേഖലയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
സമൂഹ വ്യാപനം സംശയിക്കുന്ന കള്ളിക്കാട് പഞ്ചായത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കടയില്‍ 91 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആറു പേരില്‍ കൊവിഡ് ബാധ കണ്ടെത്തി. സമീപ പ്രദേശമായ പൂവച്ചലിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതിര്‍ത്തി പ്രദേശമായ പാറശാലയിലും സമീപ ഇടങ്ങളിലും രോഗബാധ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. വെള്ളറട, പനച്ചമൂട്, മേഖലകളില്‍ രോഗവ്യാപനം കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ 3177 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 1155 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18580 ആയി.
Story Highlights – covid 19, coronavirus, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here