തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 48 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കും, ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്നും 17 പേര്‍ക്കും, കെഎസ്ഇ, പട്ടാമ്പി ക്ലസ്റ്ററുകളില്‍ നിന്നും മൂന്നു പേര്‍ക്ക് വീതവും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ശക്തന്‍ ക്ലസ്റ്ററില്‍ നിന്ന് എട്ടു പേര്‍ക്കും, കാട്ടിക്കരക്കുന്ന് ക്ലസ്റ്ററിലുള്ള ആറു പേര്‍ക്കും, കുന്നംകുളം ക്ലസ്റ്ററിലെ നാലു പേര്‍ക്കും, ചാലക്കുടി ക്ലസ്റ്ററിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് പേസറ്റീവായി. രോഗത്തിന്റെ ഉറവിടം അറിയാത്ത ഒന്‍പത് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇതുവരെ 1916 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കൊവിഡ് ബാധിച്ച് 603 പേരാണ് ചികിത്സയില്‍ തുടരന്നത്. ജില്ലയില്‍ ഇതുവരെ 1285 പേര്‍ കോവിഡ് നെഗറ്റീവായി.
Story Highlights – covid 19, coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here