‘അദ്ദേഹം തുടങ്ങിവച്ചത് ഇന്നൊരു ഡയാലിസിസ് സെന്ററാണ്’; മുൻ എംഎൽഎ പി നാരായണനെ അനുസ്മരിച്ച് സി കെ ആശ എംഎൽഎ

അന്തരിച്ച മുൻ എംഎൽഎ പി നാരായണനെ അനുസ്മരിച്ച് സി കെ ആശ എംഎൽഎ. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും തുടക്കക്കാരി എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നുവെന്നും സി കെ ആശ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also :വൈക്കം മുൻ എംഎൽഎ പി നാരായണൻ അന്തരിച്ചു

എംഎൽഎ ആകുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന് കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. താൻ എംഎൽഎ ആയപ്പോൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. വൈക്കം ഗവൺമെന്റ് ആശുപത്രിക്ക് വേണ്ടി രണ്ട് നിലകളിലായി ഒരു കെട്ടിടത്തിന്റെ നിർമാണം പി നാരായണൻ സാർ തുടങ്ങിവച്ചിരുന്നു. പന്ത്രണ്ട് വർഷത്തോളം ആ കെട്ടിടം പണിപൂർത്തിയാകാതെ കിടന്നു. താൻ എംഎൽഎ ആയതിന് ശേഷം അതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡയാലിസിസ് സെന്ററാക്കി മാറ്റി. അതിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. തുടങ്ങിവച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതും അതിന്റെ ഉദ്ഘാടനം നടക്കുന്നതും അദ്ദേഹം അറിഞ്ഞിരുന്നെങ്കിൽ സന്തോഷമാകുമായിരുന്നുവെന്നും ആശ എംഎൽഎ കൂട്ടിച്ചേർത്തു.

Story Highlights P Narayanan, Former MLA, C K Asha MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top