വൈക്കം മുൻ എംഎൽഎ പി നാരായണൻ അന്തരിച്ചു

വൈക്കം മുൻ എംഎൽഎ പി നാരായണൻ (69) അന്തരിച്ചു. ഇന്ന് പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. പ്രമേഹവും അനുബന്ധ അസുഖങ്ങളെയും തുടർന്ന് ഏറെ നാളായാ ചികിത്സയിലായിരുന്നു.
1999ലെ ഉപതെരഞ്ഞപ്പിലൂടെയാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്. തുടർന്ന് 2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനം വഹിച്ചിരുന്നു. നിലവിൽ സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. സംസ്കാരം വൈകിട്ട് 5ന് വൈക്കം നഗരസഭാ ശ്മശാനത്തിൽ നടക്കും.
Story Highlights – Former Vaikom MLA P Narayanan has passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here