സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപകൂടി 41,320 രൂപയിലെത്തി

സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപകൂടി 41,320 രൂപയിലെത്തി. ഇതോടെ രണ്ട് ദിവസത്തിനകം സ്വർണണവിലയിൽ 1040 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 5165 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞ വെള്ളിയാഴ്ച പവന് 40,000 രൂപയിലെത്തിയിരുന്നു. ജൂലായ് മുതലുള്ള കണക്കെടുത്താൽ 5,520 രൂപയുടെ വർധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Story Highlights – Gold prices rise again; Sovereign increased by Rs 120 to Rs 41,320

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top