Advertisement

കോട്ടയം മുണ്ടക്കയം ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടല്‍; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

August 6, 2020
Google News 1 minute Read
kottayam landslide

കനത്ത മഴയില്‍ മുണ്ടക്കയം ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. മൂന്ന് വീട്ടുകാരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. എരുമേലി കണമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കോട്ടത്താവളത്ത് നിന്നടക്കം മലവെള്ളം എത്തിയതോടെ പൂഞ്ഞാര്‍ അടിവാരത്ത് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.

ജില്ലയുടെ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. മുണ്ടക്കയം ഇളംകാട് മേഖലയിലാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് നിരവധി വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു.

Read Also : കാലവര്‍ഷം ശക്തമാകുന്നു; കോട്ടയം ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കൂട്ടിക്കലില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വല്യേന്ത മേഖലയില്‍ പുല്ലകയാറ്റില്‍നിന്നും വെള്ളം കയറി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് കളക്ടര്‍ ഹൈഡ്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights Kottayam Mundakkayam landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here