Advertisement

പലിശ നിരക്കിൽ മാറ്റമില്ല; പുതിയ വായ്പാ നയം പ്രഖ്യാപിച്ച് ആർബിഐ

August 6, 2020
Google News 2 minutes Read

റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അടിസ്ഥാന പലിശ നിരക്കിൽ മാറ്റമില്ല. കൊവിഡ് സാഹചര്യം സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും ആർബിഐ ഗവർണർ പറഞ്ഞു.

റിപ്പോ നിരക്ക് നാല് ശതമാനത്തിലും, റിവേഴ്സ് റിപ്പോ നിരക്ക് 3.3 ശതമാനത്തിലും തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മെയ് മാസം നടന്ന അവലോകന യോഗത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ കുറച്ച് നാല് ശതമാനമാക്കിയത്. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. അതിനാൽ റിപ്പോ നിരക്കിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് സാഹചര്യം സാമ്പത്തിക വളർച്ചയെ ബാധിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനം നെഗറ്റീവ് വളർച്ചയിലേക്ക് നീങ്ങുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

കാർഷികേതര ആവശ്യങ്ങൾക്കുള്ള സ്വർണ വായ്പയ്ക്ക് സ്വർണവിലയുടെ 90 ശതമാനം വരെ വായ്പ നൽകും. കുറച്ചു കാലം കൂടി പണപ്പെരുപ്പ നിരക്ക് കൂടുതലായി തുടരും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കുന്നതിന് നബാർഡിനും, ഭവനവായ്പകൾ അനുവദിക്കുന്നതിന് നാഷണൽ ഹൗസിങ് ബാങ്കിനും 5000 കോടി വീതം നൽകുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

Story Highlights – No change in interest rates; RBI announces new lending policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here