തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന് കേരള പൊലീസിൽ വലിയ സ്വാധീനമെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വർണ്ണ കള്ള കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കേരള പൊലീസിൽ വലിയ സ്വാധീനമെന്ന് കസ്റ്റംസ്. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റ വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന കടന്ന് കളയാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ റിപ്പോർട്ട് നൽകി.
തിരുവനന്തപുരം സ്വർണ്ണ കള്ള കടത്ത് കേസിലെ പ്രതി സ്വപ്ന പ്രഭ സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് കസ്റ്റംസ് നൽകിയ മറുപടിയിലാണ് അധികാര കേന്ദ്രങ്ങളിലെ സ്വപ്നയുടെ സ്വാധീനത്തെ കുറിച്ച് പരാമർശിക്കുന്നത്. കേരള പൊലീസിൽ ശക്തമായ സ്വാധീനമുള്ളയാളാണ് സ്വപ്നയെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പൊലീസിലെ സ്വാധീനമുപയോഗിച്ച് സ്വപ്ന പ്രശ്‌നങ്ങളും ഒരുക്കി തീർന്നിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. പൊലീസിലെ ബന്ധം ഉപയോഗിച്ച് മുൻപ് പല ഭിഷണികളും സ്വപ്ന നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നിലവിൽ സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ ഈ ബന്ധങ്ങൾ ഉപയോഗിച്ച് കൊണ്ട് വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന നാടുവിടാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വപ്ന രാജ്യത്ത് സാമ്പത്തിക അട്ടിമറിക്ക് ശ്രമം നടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളിൽ വലിയ സ്വാധീനമുള്ളയാളാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ നാളെ വാദം നടക്കും. ഇതിനിടെ സ്വർണ്ണ കടത്ത് കേസിലെ പ്രതികളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി.
Story Highlights – gold smuggling case, kerala police influence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here