Advertisement

22 വർഷത്തെ സൈനിക സർവീസ്; ഡിഫൻസ് അക്കാദമിയിൽ 58ആം റാങ്ക്: കോഴിക്കോട് വിമാനദുരന്തത്തിൽ മരണമടഞ്ഞ പൈലറ്റിനെ അറിയാം

August 7, 2020
Google News 1 minute Read
deepak vasant sathe pilot

കേരളം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് ഇപ്പോൽ കരിപ്പൂരിൽ സംഭവിച്ചിരിക്കുന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 11 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനാപകടത്തിൽ സ്വയം ജീവൻ ത്യജിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ 22 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ച ആളാണ്.

1981ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം 22 വർഷത്തിനു ശേഷം 2003ൽ വിരമിച്ചു. പിന്നീടാണ് അദ്ദേഹം യാത്രാവിമാനങ്ങൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. ദേശീയ പ്രതിരോധ അക്കാദമിയിൽ 58ആം റാങ്ക് ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. എയർ ഫോഴ്സ് അക്കാദമിയിൽ നിന്ന് സ്വോർഡ് ഓഫ് ഹോണർ പുരസ്കാരം നേടിയിട്ടുണ്ട്. ഫൈറ്റർ പൈലറ്റ് കൂടിയായിരുന്നു അദ്ദേഹം.

അതേ സമയം, തനിക്ക് റൺവേ കാണാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. ആദ്യ തവണ വിമാനം ഇറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ടാമത്തെ തവണ വിമാനം റൺവേയിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.

Story Highlights karipur plane crash deepak vasant sathe pilot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here