Advertisement

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ

August 7, 2020
Google News 1 minute Read
landslide in munnar rajamala

ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി.

മൂന്നാർ മേഖലയിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്‌. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴയാണ് ഇടുക്കിയിൽ ഉള്ളത്. മൂന്നാർ അടക്കമുള്ള മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. ഇതേ തുടർന്ന് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മൂന്നാർ പെരിയവര താത്കാലിക പാലം തകർന്നു. ഗതാഗതം തടസപ്പെട്ടതോടെ മറയൂർ അടക്കമുള്ള എസ്‌റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ടു.

നിലവിൽ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ 130 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്.

Story Highlights landslide in munnar rajamala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here