മോഡലിംഗ് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; മഹേഷ് ഭട്ട്, ഉർവശി റുത്തേല, മൗനി റോയ് അടക്കമുള്ളവർക്ക് വനിതാ കമ്മീഷന്റെ നോട്ടിസ്

മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബോളിവുഡിലെ പ്രമുഖർക്ക് നോട്ടിസ്. പ്രശസ്ത സംവിധായകനും നടി ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ട്, നടിമാരായ ഉർവശി റുത്തേല, ഇഷ ഗുപ്ത, മൗനി റോയ്, ടിവി താരം പ്രിൻസ് നരൂല എന്നിവർക്കാണ് വനിതാ കമ്മീഷൻ നോട്ടിസ് നൽകിയത്.
കേസുമായി ബന്ധപ്പെട്ട് ഐഎംജി വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി. ഈ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖർക്ക് എതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 16ന് കേസിലെ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് നിർദേശമുണ്ട്.
കമ്പനി മേധാവി സണ്ണി വർമ്മയ്ക്ക് എതിരെയാണ് ലൈംഗിക ചൂഷണം, ബ്ലാക്ക്‌മെയിൽ എന്നിവ ആരോപിച്ച് യുവതികൾ പരാതി നൽകിയത്. ഐഎംജി വെഞ്ചേഴ്‌സ് ഉടമയോട് നേരിട്ട് കമ്മീഷൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഹാജരായിരുന്നില്ല. അതിനാലാണ് പ്രമോഷൻ ചെയ്ത പ്രമുഖർക്ക് നോട്ടിസ് ലഭിച്ചിരിക്കുന്നത്. മുൻപ് നടൻ സോനി സൂദിനെയും വനിതാ കമ്മീഷൻ വിളിപ്പിച്ചിരുന്നു.
Story Highlights – mahesh bhatt, mouni roy, urvashi ruthela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here