ട്രഷറി തട്ടിപ്പ് കേസ്; ബിജുലാലിന്റെ ഭാര്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും

ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിന്റെ ഭാര്യ സിമിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസിൽ രണ്ടാം പ്രതിയാണ് സിമിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

ഏപ്രിൽ, മെയ് മാസങ്ങളിൽ ബിജുലാൽ തട്ടിയെടുത്ത 74 ലക്ഷം രൂപ കൊണ്ട് ഭാര്യക്ക് സ്വർണ്ണവും സഹോദരിക്ക് സ്ഥലവും വാങ്ങിയെന്നായിരുന്നു ബിജു ലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ബാക്കിയുള്ള പണം ഓൺലൈൻ റമ്മി കളിച്ച് തീർത്തു. ഇക്കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് ഭാര്യ സിമിയുടെയും സഹോദരിയുടെയും മൊഴി അന്വേഷണ സംഘം എടുക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിലാകും അറസ്റ്റിലേക്ക് നീങ്ങുക.

അതേസമയം, ഒന്നാം പ്രതി ബിജുലാലിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും.

Story Highlights -treasury case, bijulal’s wife state ment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top