Advertisement

സംസ്ഥാനത്ത് പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 498

August 8, 2020
Google News 1 minute Read
hotspots

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 13 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), നെന്മണിക്കര (4), പൂത്തൂര്‍ (6), മണലൂര്‍ (3), എറണാകുളം ജില്ലയിലെ പായിപ്ര (8), മുടക്കുഴ (8), കിഴക്കമ്പലം (7), ആയവന (4), പാലക്കാട് ജില്ലയിലെ പിരായിരി (16), പുതുപരിയാരം (6, 12), തച്ചപ്പാറ (10), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (8, 20, 22) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

അതേസമയം, 21 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ ( കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കോന്നി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (12, 22), കുളനട (13), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13), തൃശൂര്‍ ജില്ലയിലെ എറിയാട് (10), പുത്തന്‍ചിറ (6), എടവിലങ്ങ് (7), അടാട്ട് (14), കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (23, 24, 29, 30, 33), കടക്കല്‍ (എല്ലാ വാര്‍ഡുകളും), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), തിരുവാണിയൂര്‍ (9), ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് (4, 7, 9, 10, 12, 14), തുറവൂര്‍ (9, 10, 11), പാലക്കാട് ജില്ലയിലെ നെന്മാറ (5), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (5, 7, 8, 9, 10, 13), മലപ്പുറം ജില്ലയിലെ മമ്പാട് (2, 3, 11, 12,13), വയനാട് ജില്ലയിലെ തിരുനെല്ലി (15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Story Highlights 13 new hotspots in the state; Total 498

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here