Advertisement

വ്യോമയാന മന്ത്രി കരിപ്പൂരിൽ

August 8, 2020
Google News 2 minutes Read

കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിലെത്തി. കൂടാതെ കേരളാ ഗവർണർ ആരിഫ് അലി ഖാനും വിമാനത്താവളം സന്ദർശിച്ചു. വിമാനാപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യോമയാന മന്ത്രി വിശദീകരിക്കുമെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.

Read Also : കരിപ്പൂർ വിമാന ദുരന്തത്തിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം [24 Fact Check]

കേരളത്തെ ഞെട്ടിച്ച വിമാനാപകടമാണ് വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂരിലുണ്ടായത്. 180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരുക്ക് പറ്റിയ 149 ആളുകൾ ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 22 പേർ ഗുരുതരവസ്ഥയിലാണ് എന്നാണ് വിവരം. 22 ആളുകൾ ആശുപത്രി വിട്ടെന്ന് മലപ്പുറം കളക്ടർ കെ ബാലകൃഷ്ണൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂർ സന്ദർശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഗവർണറുമൊത്ത് പരുക്കേറ്റവരെ പ്രവേശിച്ച കോഴിക്കോട് മെഡിക്കൽ കോളജ് സന്ദർശിക്കുകയാണ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മറ്റ് ചില മന്ത്രിമാരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

അതേസമയം വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് അഥവാ ഡിജിറ്റൽ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ വീണ്ടെടുത്തു. കോക്പിറ്റ് വോയ്‌സ് റെക്കോർഡർ വീണ്ടെടുത്തുവെന്നും വിവരമുണ്ട്. 19 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. അപകടത്തിൽപ്പെട്ട വിമാനം മൂന്ന് കഷ്ണമായാണ് മുറിഞ്ഞത്. റൺവേയിൽ തെന്നിമാറിയത് ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്‌സ്പ്രസാണ്. 35 അടി താഴ്ചയിലേക്കാണ് വിമാനം തെന്നി മറിഞ്ഞത്.

Story Highlights karipur, air india flight crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here