കരിപ്പൂർ വിമാനത്താവള ദുരന്തം: ഡിജിസിഎ അധികൃതർ പരിശോധന തുടങ്ങി

dgca authorities begin inspection karipur airport

കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ ഡിജിസിഎ (ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ) അധികൃതർ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ സുരക്ഷ പാളിച്ച ഉണ്ടോ എന്നത് ഡിജിസിഎ പരിശോധിക്കും.

അതേസമയം, വിമാനത്താവള ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിവിൽ എവിയേഷൻ മന്ത്രി ഹർദ്ധീപ് സിംഗ് പുരി 24 നോട് പറഞ്ഞു. അപകടത്തിന്റെ യഥാർത്ഥകാരണം പുറത്ത് കൊണ്ട് വരും. ഉഹാപോഹങ്ങൾക്ക് ഇപ്പോൾ അടിസ്ഥാനമില്ലെന്നും അപകടത്തിനിരയായവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി 24 നോട് വ്യക്തമാക്കി.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

Story Highlights dgca authorities inspect karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top