കരിപ്പൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

financial help declared for kairpur disaster victims

കരിപ്പൂർ വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിസാരമായ പരിക്ക് ഉള്ളവർക്ക് 50000 രൂപ വീതവും നൽകും. എയർ ഇന്ത്യയാണ് ധനസഹായം നൽകുക.

സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രി പറയുന്നു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് എടുത്ത പറഞ്ഞ മന്ത്രി സാധ്യമകുന്നതെല്ലാം ചെയ്തുവെന്നും കൂട്ടിച്ചേർത്തു. വിമാനത്തിന്റെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയായിരുന്നുവെന്നും മികച്ച പ്രവർത്തന പരിചയമുള്ള ആളായിരുന്നുവെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ദുരന്തത്തിൽ അഗാധമായ ദുഃഖവും ഹർദീപ് സിംഗ് പുരി രേഖപ്പെടുത്തി.

വിമാന ദുരന്തത്തിൽ 18 പേർക്കാണ് ജീവൻ നഷ്ടമായത്. 23 പേർ ആശുപത്രി വിട്ടു. കേന്ദ്രവും സംസ്ഥാനവും യോജിച്ചു പ്രവർത്തിച്ചുവെന്നും ദുരന്ത ബാധിതർക്കായി സാധ്യമായ എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Read Also : കരിപ്പൂർ വിമാന ദുരന്തം; മരിച്ചത് 18 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം; മരണപ്പെട്ടവരുടെ പട്ടിക

അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിജിസിഎ അന്വേഷണം പൂർത്തോയാക്കിയ ശേഷം പറയാമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തുമെന്നും നിലവിൽ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights financial help declared for kairpur disaster victims

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top