Advertisement

കരിപ്പൂർ വിമാന ദുരന്തം; മരിച്ചത് 18 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം; മരണപ്പെട്ടവരുടെ പട്ടിക

August 8, 2020
Google News 2 minutes Read
karipur airport disaster 18 dead official confirmation

കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചത് 18 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരുടെ പേര് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് പൈലറ്റുമാർ, എട്ട് കോഴിക്കോട് സ്വദേശികൾ, ആറ് മലപ്പുറം സ്വദേശികൾ, രണ്ട് പാലക്കാട് സ്വദേശികൾ എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ പേര് വിവരങ്ങൾ –

  1. ക്യാപ്റ്റൻ ദീപക് വസന്ത് സാഠേ(60).
  2. സഹപൈലറ്റ് അഖിലേഷ് കുമാർ.
  3. ആയിശ ദുഅ (2), പുത്തൻക്കളത്തിൽ ഹൗസ്, കോടതിപ്പടി, മണ്ണാർക്കാട്.
  4. മുഹമ്മദ് റിയാസ് വി.പി (24), വട്ടപ്പറമ്പിൽ, മുണ്ടക്കോട്ടുകൊറുശ്ശി, ചളവറ, പാലക്കാട്.
  5. ശഹീർ സയീദ് (38). ചേവപ്പാറ, തെക്ക കുറൂർ, തിരൂർ, മലപ്പുറം
  6. സുധീർ വാരിയത്ത് (45).കാരാട്ട് വെള്ളാട്ട് ഹൗസ്, കൊളമംഗലം, വളാഞ്ചേരി, മലപ്പുറം.
  7. ലൈലാബി കെ.വി (51), കുന്നത്തേൽ ഹൗസ്, കൊളോളമണ്ണ, എടപ്പാൾ.
  8. ജാനകി കുന്നോത്ത് (55), തണ്ടപ്പുറത്തുമ്മേൽ, മൂലാട്, നടുവണ്ണൂർ, കോഴിക്കോട്.
  9. സനോബിയ (40). പുതിയപന്തക്കലകം, ഫദൽ, സൗത്ത് ബീച്ച് റോഡ്, കോഴിക്കോട്.
  10. അസം മുഹമ്മദ് ചെമ്പായി (1), നിഷി മൻസിൽ, എഴുത്തച്ഛൻകണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
  11. രമ്യ മുരളീധൻ (32), പീടികക്കണ്ടിയിൽ, ചീക്കോന്നുമ്മൽ, കക്കട്ടിൽ, കോഴിക്കോട്.
  12. മനാൽ അഹമ്മദ് (25), പാലോള്ളതിൽ, നാദാപുരം, കോഴിക്കോട്.
  13. ശറഫുദ്ധീൻ (35), മേലെ മരുതക്കോട്ടിൽ, കുന്നമംഗലം, കോഴിക്കോട്.
  14. ഷെസ ഫാത്തിമ (2), കീഴടത്തിൽ ഹൗസ്, കൊട്ട്, കല്ലിങ്ങൽ, തിരൂർ
  15. രാജീവൻ (61), ചേരിക്കപറമ്പിൽ, കോക്കല്ലൂർ, ബാലുശ്ശേരി
  16. ശാന്ത മരക്കാട്ട് (59), കൊളങ്ങര ഹൗസ്, നിറമരുതൂർ, തിരൂർ, മലപ്പുറം
  17. ശിവാത്മീക മുരളീധരൻ രമ്യ (5), പീടികക്കണ്ടിയിൽ, ചീക്കോന്നുമ്മൽ, കക്കട്ടിൽ, കോഴിക്കോട്.
  18. സഹീറാ ബാനു മാഞ്ചറ (29), നിഷി മൻസിൽ, എഴുത്തച്ഛൻകണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.

184 യാത്രക്കാരും ആറ് വിമാന ജീനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേർ വീടുകളിലേക്ക് മടങ്ങി. 149 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 22 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

‘പത്താം നമ്പർ റൺവേയിലാണ് വിമാനം ആദ്യം ഇറക്കാൻ നിശ്ചയിച്ചത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് എടിഎസ് റൺവേയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ലാൻഡിംഗ് ഓർഡറിൽ നിന്ന് ടേക്ക് ഓഫ് ഓർഡറിലേക്ക് വിമാനം മാറുന്നു. തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപ്പെടുന്നു.’-ഇതാണ് ഡിജിസിഎ അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ.

Story Highlights karipur airport disaster 18 dead official confirmation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here