Advertisement

ലെബനന് കൈത്താങ്ങാവാൻ ഇന്ത്യ…

August 8, 2020
Google News 1 minute Read

അമോണിയം നൈട്രേറ്റ് സ്‌ഫോടനത്തെ തുടർന്ന് ലബനന്റെ തലസ്ഥാനമായ ബയ്‌റൂത്ത് അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞ അവസ്ഥയിലാണ്. അപ്രതീക്ഷിതമായുണ്ടായ സ്‌ഫോടനത്തിൽ
രാജ്യത്ത് ഭക്ഷ്യ- മരുന്ന് ക്ഷാമമുണ്ടായേക്കുമെന്ന ഭയത്തിലാണ് ലബനൻ. എന്നാൽ, ബയ്റൂത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധി മുന്നിൽ കണ്ട് ഭക്ഷണവുമടക്കം അയച്ച് സഹായിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

2013 മുതൽ തുറമുഖ നഗരമായ ബയ്റൂത്തിൽ സുരക്ഷിതമല്ലാതെ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടാവുന്നത്. സംഭവത്തിൽ ഇതുവരെ 137 പേർ മരിക്കുകയും 5,000 ൽ പരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ശക്തിയേറിയ സ്ഫോടനത്തിൽ ബയ്റൂത്തിലെ പ്രധാന ധാന്യ സംഭരണ കേന്ദ്രങ്ങൾ തകർന്നടിഞ്ഞുവെന്നാണ് വിവരങ്ങൾ. ലെബനനിലെ 60 ശതമാനം ഇറക്കുമതിയും നടക്കുന്നത് ബയ്റൂത്ത് മുഖേനെയാണ് നടക്കുന്നത്. സ്ഫോടനത്തെ തുടർന്ന് ഇവിടം പൂർണമായും തകർന്നു. സ്ഫോടനത്തെ തുടർന്ന് നശിച്ച 20,000 ടൺ ഭക്ഷ്യധാന്യം സംഭരണ ശേഷിയുള്ള കേന്ദ്രത്തിലെ മുഴുവൻ ധാന്യങ്ങളും നശിച്ച് പോയിരിക്കാം എന്നാണ് കരുതുന്നത്.

രാജ്യത്ത് ഇനി ആറാഴ്ചത്തേക്ക് വേണ്ട ഭക്ഷണ സാമഗ്രികൾ മാത്രമേ ശേഷിക്കുന്നുള്ളു എന്നാണ് കരുതുന്നത്. ഇതോടൊപ്പം വിവിധ രോഗങ്ങൾക്കായുള്ള മരുന്ന് സംഭരണ ശാലകളും തകർന്നടിഞ്ഞിട്ടുണ്ട്.

60 ലക്ഷം മാത്രം ജനസംഖ്യയുള്ള ലെബനൻ ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ റഷ്യ, ഉക്രൈൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.

സമാനതകളില്ലാതെ ലെബനൻ നേരിടുന്ന ഈ ദുരന്തത്തിൽ സഹായത്തിനൊരുങ്ങുകയാണ് ഇന്ത്യ. ലെബനീസ് അധികൃതരുടെ അനുവാദത്തിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Story Highlights -india to help labanon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here