കരിപ്പൂർ വിമാനാപകടത്തിലെ അന്വേഷണത്തിൽ പുരോഗതി; പ്രഥമിക നിഗമനങ്ങള്‍ ഇവ

karipur airport flight crash

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നി മാറിയുണ്ടായ അപകടത്തിലെ അന്വേഷണത്തിൽ പുരോഗതി. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ താഴെ,

  1. പത്താം നമ്പർ റൺവേയിലാണ് വിമാനം ആദ്യം ഇറക്കാൻ നിശ്ചയിച്ചത്.
  2. കാലാവസ്ഥ മോശമായതിനെ തുടർന്ന് എടിഎസ് റൺവേയിലേക്ക് മാറ്റാൻ നിർദേശിച്ചു.
  3. ലാൻഡിംഗ് ഓർഡറിൽ നിന്ന് ടേക്ക് ഓഫ് ഓർഡറിലേക്ക് വിമാനം മാറുന്നു.
  4. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപ്പെടുന്നു.

ഇതാണ് അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങൾ. അതേസമയം വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് അഥവാ ഡിജിറ്റൽ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ വീണ്ടെടുത്തു. കോക്പിറ്റ് വോയ്‌സ് റെക്കോർഡർ വീണ്ടെടുത്തുവെന്നും വിവരമുണ്ട്.

Read Also : കരിപ്പൂർ വിമാനത്താവള ദുരന്തം: ഡിജിസിഎ അധികൃതർ പരിശോധന തുടങ്ങി

കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നടുക്കുന്ന അപകടമുണ്ടായത്. 19 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. അപകടത്തിൽപ്പെട്ട വിമാനം മൂന്ന് കഷ്ണമായാണ് മുറിഞ്ഞത്. റൺവേയിൽ തെന്നിമാറിയത് ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്‌സ്പ്രസാണ്. 35 അടി താഴ്ചയിലേക്കാണ് വിമാനം തെന്നി മറിഞ്ഞത്.

ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തിന് ഇടയിലാണ് ദുരന്തമുണ്ടായത്. മൂന്ന് കഷ്ണങ്ങളിൽ ഒന്ന് വിമാനത്താവള ചുറ്റളവിലുള്ള മതിൽ തകർത്ത് പുറത്തേക്ക് പോകുകയും ചെയ്തു. മിക്ക യാത്രക്കാരും സീറ്റ് ബെൽറ്റ് അഴിച്ചിരുന്നില്ല. അത് അപകടത്തിന്റെ ആഘാതം കുറച്ചു. വിമാനത്തിന്റെ പിന്നിലും മധ്യത്തിലും ഉള്ള സീറ്റുകളിൽ ഇരുന്നിരുന്ന ആളുകളാണ് കാര്യമായ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത്.

Story Highlights karipur airport, air india flight crash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top