കരിപ്പൂർ വിമാന ദുരന്തം: മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്

karipur airport disaster one passenger got covid

കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്. നേരത്തെ മന്ത്രി കെ.ടി ജലീൽ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് പ്രവാസികൾ കരിപ്പൂരിലേക്ക് എത്തിയത്. ഇന്നലെ രാത്രി 7.45 ഓടെയാണ് വിമാനമിറങ്ങുന്നത്. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെടുകയായിരുന്നു. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

184 യാത്രക്കാരും ആറ് വിമാന ജീനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേർ വീടുകളിലേക്ക് മടങ്ങി. 149 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 22 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

‘പത്താം നമ്പർ റൺവേയിലാണ് വിമാനം ആദ്യം ഇറക്കാൻ നിശ്ചയിച്ചത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് എടിഎസ് റൺവേയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ലാൻഡിംഗ് ഓർഡറിൽ നിന്ന് ടേക്ക് ഓഫ് ഓർഡറിലേക്ക് വിമാനം മാറുന്നു. തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപ്പെടുന്നു.’-ഇതാണ് ഡിജിസിഎ അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ.

Story Highlights karipur airport disaster one passenger got covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top