ഒൻപത് വർഷത്തിനിടെ കരിപ്പൂർ എയർപോർട്ടിൽ ഉണ്ടായത് നാല് അപകടങ്ങൾ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഗേറ്റ്‌വേ ഓഫ് മലബാർ എന്ന പേരിലും ഈ വിമാനത്താവളം അറിയപ്പെടുന്നു. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 17-മത്തെ വിമാനത്താവളവുമാണ് കരിപ്പൂർ വിമാനത്താവളം.
ടേബിൾ ടോപ്പ് റൺവേ
സമുദ്രനിരപ്പിൽ നിന്ന് 104 മീറ്റർ ഉയരത്തിൽ ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് നിർമിക്കുന്ന റൺവേയാണ് ടേബിൾ ടോപ്പ് റൺവേ. ഇങ്ങനെയുള്ളടത്ത് റൺവേയുടെ ഒരറ്റമോ രണ്ടറ്റമോ താഴ്ന്ന നിലയിലായിരിക്കാം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ലാൻഡിംഗ് അതീവ ശ്രമകരമായ കാര്യമാണ്. ലാൻഡിംഗിനിടെയുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങൾക്ക് വഴി തെളിച്ചേക്കാം. കരിപ്പൂർ വിമാനത്താവളത്തിന് പുറമേ മംഗലാപുരം വിമാനത്താവളം, മിസോറാമിലെ ലെങ് പുയി വിമാനത്താവളത്തിലുമാണ് രാജ്യത്ത് ടേബിൾ ടോപ്പ് റൺവേയുള്ളത്.
ലാൻഡിംഗിൽ അപകടം വിളിച്ചു വരുത്തുന്ന മറ്റൊന്ന് മായ കാഴ്ചയാണ്(ഒപ്റ്റിക്കൽ ഇല്യൂഷൻ) റൺവേയുടെ പ്രതലം ഒരേ പോലെയാണെന്ന് പൈലറ്റിന് തോന്നിപ്പിക്കൽ.
കരിപ്പൂർ കണ്ട അപകടങ്ങൾ
2012 ഏപ്രിൽ കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ച കോഴിക്കോട്- ദുബായ് വിമാനത്തിൽ പക്ഷി ഇടിച്ച് എൻജിൻ തകരാറിലായി. എന്നാൽ, വിമാനം സുരക്ഷിതമായി നിലത്തിറക്കുകയുണ്ടായി.
2017 ഓഗസ്റ്റ് നാലിന് ചെന്നൈയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം റൺവേയുടെ അരികിൽ വിളക്കുകൾ തകർത്ത് ലാൻഡ് ചെയ്തതാണ്. എന്നാൽ വൻ ദുരന്തം ഒഴിവായി. മഴയെ തുടർന്നുള്ള വെളിച്ചമില്ലായിമയും മിനുസവുമാണ് അന്ന് അപകട കാരണമായി കണ്ടെത്തിയത്.
2019 ജൂൺ 21 ന് അബുദാബി- കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചിറങ്ങിയത്.
2019 ഡിസംബർ 24-ന് ജിദ്ദ- കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയർപൊട്ടി അപകടമുണ്ടായി. എന്നാൽ ആളപായമോ പരിക്കോ ഉണ്ടായിരുന്നില്ല.
Story Highlights – There have been four accidents at Karipur Airport in the last nine years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here