Advertisement

കൊല്ലം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൂടി കൊവിഡ്; 88 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

August 9, 2020
Google News 1 minute Read
covid 19, coronavirus, ernakulam

കൊല്ലം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ മൂന്നുപേര്‍ കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരും ഒരാള്‍ കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനുമാണ്.

കൊല്ലം ജില്ലാ ജയിലിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും 50 ജയില്‍ അന്തേവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തുനിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗബാധയുണ്ടായി. അതേസമയം, ജില്ലയില്‍ ഇന്ന് 43 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights covid 19, coronavirus, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here