കാസര്‍ഗോഡ് കാലവര്‍ഷ കെടുതിയില്‍ 107 വീടുകള്‍ക്ക് നാശനഷ്ടം

കാസര്‍ഗോഡ് ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ 107 വീടുകള്‍ക്ക് നാശനഷ്ടം. മലയോര പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ മഴ
ലഭിച്ച വെള്ളരിക്കുണ്ട് താലൂക്കിലാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കാസര്‍ഗോഡ് ജില്ലയിലെ 11 പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചന്ദ്രഗിരി , ചൈത്ര വാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.
ജില്ലയില്‍ 76 കുടുംബങ്ങളെ ക്യാമ്പിലേക്കും 859 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്. മഴ നിര്‍ത്താതെ തുടരുന്ന സാഹചര്യമുണ്ടായാല്‍ വെള്ളമിറങ്ങിയ മേഖലയില്‍ വീണ്ടും വെള്ളം കയറും. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. കാലവര്‍ഷത്തില്‍ ഇതുവരെയായി 10 വീട് പൂര്‍ണമായും 107 വീട് ഭാഗികമായും തകര്‍ന്നു.
Story Highlights – heavy rain, 107 houses damaged in Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here