തൃശൂരിൽ 24 പേർക്ക് കൊവിഡ്; പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ

തൃശൂർ ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. 59 പേർ ഇന്ന് രോഗമുക്തരായി. 536 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. രോഗമുക്തരായവരുടെ എണ്ണം 1476 ആണ്. അഞ്ച് ക്ലസ്റ്ററുകളിലും രോഗബാധിതരുണ്ട്. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ആറ്, പുത്തൻചിറ ക്ലസ്റ്റർ – 3, പട്ടാമ്പി ക്ലസ്റ്റർ – ഒന്ന്, മങ്കര ക്ലസ്റ്റർ -ഒന്ന്, ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റർ – ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച.
ജില്ലയിൽ പുതിയ കണ്ടെയിന്മെൻ്റ് സോണുകളും ഉണ്ട്. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 13, ചൂണ്ടൽ 11, കയ്പമംഗലം 11, വള്ളത്തോൾ നഗർ 13 എന്നിവയൊക്കെ കണ്ടെയിന്മെൻ്റ് സോൺ ആക്കി. ട്രിപ്പിൾ ലോക് ഡൗൺ നിലനിന്നിരുന്നതുൾപ്പെടെ ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട് പഞ്ചായത്തിലെയും എല്ലാ ഡിവിഷൻ/വാർഡുകളും കണ്ടെയിൻമെൻ്റ് സോൺ ആക്കി.
കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയ ഡിവിഷൻ/വാർഡുകൾ: തൃശ്ശൂർ കോർപ്പറേഷൻ 8, അവണൂർ ഗ്രാമപഞ്ചായത്ത്10, കൊടകര 17, കുഴൂർ 4, വേളൂക്കര 1.
Story Highlights – 24 covid positive cases in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here