അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായെന്ന് വ്യാജ പ്രചരണം

ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയെന്ന് വ്യാജ പ്രചരണം. ഫലം നെഗറ്റീവായെന്ന് കുറിച്ച ബിജെപി നേതാവ് മനോജ് തിവാരിയുടെ ട്വീറ്റ് നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി.
കഴിഞ്ഞ ആഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഹരിയാനയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അമിത് ഷാ.
അമിത് ഷാ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എന്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
Read Also : കരിപ്പൂർ വിമാന ദുരന്തത്തിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം [24 Fact Check]
ഒരാഴ്ചയ്ക്കിടെ അമിത് ഷായ്ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിശദീകരണത്തിന് പിന്നാലെ മനോജ് തിവാരി ട്വീറ്റ് നീക്കം ചെയ്തു.
Story Highlights – amit shah covid result negative fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here