അരുവിക്കര, നെയ്യാർ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി

അരുവിക്കര, നെയ്യാർ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി.
അരുവിക്കരയിലെ ഒന്നാമത്തെ ഷട്ടർ തുറന്നിട്ടില്ല. രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്ററും മൂന്ന്, നാല് ഷട്ടറുകൾ100 സെന്റിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. (മൊത്തം 250 cm) 46.38 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നദിയിൽ നീരൊഴുക്ക് വർധിച്ചതിനാൽ ആരും നദിയിൽ ഇറങ്ങാൻ പാടില്ല എന്നും കളക്ടർ അറിയിച്ചു.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 25 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും 10 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലന്നും കളക്ടർ അറിയിച്ചു.
Story Highlights – aruvikkara dam shutter opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here