സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം -292
- മലപ്പുറം – 170
- കോട്ടയം – 139
- ആലപ്പുഴ -110
- കൊല്ലം – 106
- പാലക്കാട് -78
- കോഴിക്കോട് – 69
- കാസര്‍ഗോഡ് – 56
- എറണാകുളം -54
- കണ്ണൂര്‍ – 41
- പത്തനംതിട്ട – 30
- വയനാട് – 25
- തൃശൂര്‍ – 24
- ഇടുക്കി – 17
ഓഗസ്റ്റ് നാലിന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ഓഗസ്റ്റ് ആറിന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- തിരുവനന്തപുരം -281
- മലപ്പുറം – 145
- കോട്ടയം – 115
- ആലപ്പുഴ – 99
- കൊല്ലം – 88
- കോഴിക്കോട് – 56
- പാലക്കാട് -49
- കാസര്‍ഗോഡ് 49
- എറണാകുളം – 48
- കണ്ണൂര്‍ – 28
- വയനാട് – 24
- തൃശൂര്‍ – 17
- ഇടുക്കി – 14
- പത്തനംതിട്ട – 13
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ അഞ്ച്, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് വീതവും, തിരുവനന്തപുരം ജില്ലയിലെ മൂന്ന്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ രണ്ടു വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ രണ്ട് ഡിഎസ്‌സി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗമുക്തി നേടിയവര്‍
- എറണാകുളം – 138
- പത്തനംതിട്ട – 116
- കാസര്‍ഗോഡ് – 115
- മലപ്പുറം – 109
- തിരുവനന്തപുരം – 101
- പാലക്കാട് – 80
- തൃശൂര്‍ – 57
- കോട്ടയം – 56
- വയനാട് – 48
- കൊല്ലം – 43
- ആലപ്പുഴ – 35
- ഇടുക്കി – 31
- കോഴിക്കോട് – 30
- കണ്ണൂര്‍ – 11
ഇതോടെ 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Story Highlights – covid confirmed 1211 cases in kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here