‘എന്നന്നേക്കും കടപ്പാട്’ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചവർക്ക് നന്ദി അറിയിച്ച് മോഹൻലാൽ

കരിപ്പൂർ വിമാന അപകടത്തിലും രാജമല ദുരന്തത്തിലും ആളുകളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. എന്നന്നേക്കും അവരോട് കടപ്പെട്ടിരിക്കുമെന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
Read Also : രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യഘട്ടത്തിലുള്ള ധനസഹായം ; മുഖ്യമന്ത്രി
താരത്തിന്റെ വാക്കുകൾ:
എന്നന്നേക്കും കടപ്പാട്,
മഹാമാരിക്കാലത്ത് രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവർത്തനത്തിന് എത്തിയ വളണ്ടിയർമാർക്കും ഉദ്യോഗസ്ഥർക്കും നന്ദി. ഇങ്ങനെയുള്ള നിസ്വാർത്ഥമായ സംഭവങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. രാജമലയിൽ പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും വളണ്ടിയർമാർ ഇപ്പോഴും അവരാൽ കഴിയുന്ന വിധത്തിൽ തെരച്ചിൽ തുടരുകയാണ്.
പരുക്കേറ്റവർ വേഗത്തിൽ ഭേദമാകട്ടെ. പ്രാർത്ഥന.
കൂടാതെ അപകടത്തിൽ മരിച്ചവർക്കും മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഒരുഭാഗത്ത് കൊവിഡിനോട് നാം പോരാടുന്നു, മറുഭാഗത്ത് ഇങ്ങനെയുള്ള ദുരന്തങ്ങൾ നേരിടേണ്ടി വരുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 18 പേരാണ് കരിപ്പൂർ അപകടത്തിൽ മരിച്ചത്. 28 പേരുടെ മൃതദേഹം രാജമലയിൽ നിന്ന് കണ്ടെത്തി. ഇനിയും 40തോളം പേരുടെ മൃതദേഹങ്ങൾ കിട്ടാനുണ്ടെന്നാണ് വിവരം.
Story Highlights – mohanlal, air india crash, munnar land slide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here