Advertisement

പെട്ടിമുടി ദുരന്തം; പത്ത് ലക്ഷം ധനസഹായം നൽകണം: രമേശ് ചെന്നിത്തല

August 9, 2020
Google News 1 minute Read

കരിപ്പൂരില്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നൽകണമെന്ന് രമേശ് ചെന്നിത്തല. പത്ത് ലക്ഷം ധനസഹായം കരിപ്പൂരിലെ അപകടത്തിൽപ്പെട്ടവര്‍ക്ക് മാത്രം നൽകുന്നത് വിവേചനമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സന്ദർശിക്കാത്തതിനാൽ നാട്ടുകാർക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല. മൂന്നാറിൽ മാധ്യമങ്ങളോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

അതേസമയം ഇന്ന് രാജമലയില്‍ തെരച്ചിന്റെ മൂന്നാം ദിനമാണ്. പെട്ടിമുടിയിൽ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകൾ അപകടത്തിൽപ്പെട്ടത്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് പ്രദേശത്തെത്തും.

Read Also : മൂന്നാര്‍ പെട്ടിമുടിയില്‍ കണ്ടെത്തിയത് 26 മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു: മുഖ്യമന്ത്രി

കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണൽ ഓഫീസർ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി.

Story Highlights munnar landslide, ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here