സംസ്ഥാനത്ത് ഇന്ന് 956 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

covid kerala

സംസ്ഥാനത്ത് ഇന്ന് 956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലെ 219 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 178 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 118 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 100 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 52 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 33 പേര്‍ക്ക് വീതവും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു എയര്‍ ക്രൂവിന് വീതവും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും, എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

Story Highlights covid 19, coronavirus, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top