കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊവിഡ് മുക്തനായി

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊവിഡ് മുക്തനായി. ഓഗസ്റ്റ് രണ്ടിനാണ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്‍പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യെദ്യൂരപ്പയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത്. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ബംഗളൂരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കര്‍ണാടക മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. യെദ്യൂരപ്പയെ കൂടാതെ
ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലു, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, ബിസി പാട്ടീല്‍ എന്നിവര്‍ക്കാണ് മുന്‍പ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights – Karnataka CM BS Yediyurappa recovered from COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here