സൈബര്‍ ആക്രമണം; ശ്രദ്ധയില്‍ പെട്ടിട്ടില്ലെ ന്ന് മുഖ്യമന്ത്രി, അത്തരം സംസ്‌കാരം തങ്ങള്‍ ശീലിച്ചിട്ടില്ല

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍ പെട്ടിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം സംസ്‌കാരം തങ്ങള്‍ ശീലിച്ചിട്ടില്ല . ആരോഗ്യപരമായ സംവാദം തുടരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ , ഏഷ്യാനെറ്റ് ന്യൂസിലെ കെജി കമലേഷ്, ജയ്ഹിന്ദ് ടിവിയിലെ പ്രമീളാ ഗോവിന്ദ് എന്നിവരെ വ്യക്തിപരമായി അധിക്ഷേപിച്ചായിരുന്നു സൈബര്‍ ആക്രമണം . മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു ,സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നിവയാണ് സി പി എം അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് കാരണം. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചു; പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയ കാര്യം വിമര്‍ശനമാണോ അധിക്ഷേപമാണോ സംവാദം ആണോ എന്ന് പരിശോധിക്കട്ടെ. തന്നെയല്ല തന്റെ പദവിയെയാണ് വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
Story Highlights – CM Pinarayi Vijayan, cyber attack, media persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here