പ്രതിരോധമന്ത്രാലയം ഇന്ന് ആത്മനിർഭർ ഭാരത് ശപഥം കൈകൊള്ളും

defence ministry will take atmanirbhar bharath oath

പ്രതിരോധമന്ത്രാലയം ഇന്ന് ആത്മനിർഭർ ഭാരത് ശപഥം കൈകൊള്ളും. ഇന്നലെ നടത്തിയ സ്വദേശ ഉത്പാദന പ്രോത്സാഹന നയത്തിന് തുടർച്ചയായാണ് ആത്മനിർഭർ ഭാരത് ശപഥം. വൈകിട്ട് 3:30 മണിയ്ക്ക് പ്രതിരോധമന്ത്രി രജ്‌നാഥ് സിംഗ് ശപഥം ചൊല്ലി നൽകും.

ആത്മനിർഭർ ഭാരതിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിൽ പൂർണമായും പങ്കാളികളാകും എന്ന ഉള്ളടക്കത്തിലുള്ള പ്രതിജ്ഞയാണ് പ്രതിരോധ വകുപ്പും അതിലെ ഉദ്യോഗസ്ഥരും കൈകൊള്ളുക. 101 ഉത്പന്നങ്ങളുടെ ആഭ്യന്തരം ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ അവയുടെ ഇറക്കുമതി ഇന്നലെ നിരോധിച്ചിരുന്നു.

നിരോധിച്ച വസ്തുക്കൾക്ക് പകരമായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റിൽ കുറിച്ചു.

നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഈ 101 വസ്തുക്കളുടെ പട്ടിക തയാറാക്കിയതെന്ന് ട്വീറ്റിൽ പറയുന്നു. അടുത്ത 67 വർഷത്തിനുള്ള ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

നിരോധിച്ച വസ്തുക്കളിൽ ആർമർഡ് ഫൈറ്റിംഗ് വെഹിക്കിളുകളും ഉൾപ്പെടും. ഡിസംബർ 2021 മുതലാകും ഇവയ്ക്കുള്ള നിയന്ത്രണം. 2020-2024 ന് കാലയളവിൽ നിരോധനം പ്രാബല്യത്തിൽ വരുത്തും.

Story Highlights defence ministry will take atmanirbhar bharath oath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top