എറണാകുളത്ത് ഇന്ന് 101 പേർക്ക് കൊവിഡ്

ernakulam covid update

എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു വയസായ കുട്ടിക്ക് ഉൾപ്പെടെ 92 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പശ്ചിമകൊച്ചിയിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്. 32 പേർക്കാണ് പശ്ചിമകൊച്ചിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മട്ടാഞ്ചേരിയിൽ 11 പേർക്കും ഫോർട്ട്‌കൊച്ചിയിൽ 10 പേർക്കും കൊവിഡ് ബാധയുണ്ട്. ആലുവയിലും കൊവിഡ് വ്യാപനസംഖ്യ ഉയരുകയാണ്. 4 ആരോഗ്യ പ്രവർത്തകർക്കും 5 നാവിക ഉദ്യോഗസ്ഥർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 47 പേർ മാത്രമാണ് ഇന്ന് രോഗമുക്തി നേടിയത്. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയ 9 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

Read Also : തിരുവനന്തപുരത്ത് 200 പേർക്ക് കൊവിഡ്; 178 പേർക്കും സമ്പർക്കം; കൊല്ലത്ത് 41 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗമുക്തി നേടിയത് 784 പേരാണ്. 956 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടായത്. അതില്‍ 114 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് വന്ന 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 73 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 പരിശോധനകളാണ് നടന്നത്.

Story Highlights ernakulam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top