തിരുവനന്തപുരത്ത് 200 പേർക്ക് കൊവിഡ്; 178 പേർക്കും സമ്പർക്കം; കൊല്ലത്ത് 41 പേർക്ക് കൊവിഡ്

thiruvananthapuram kollam covid update

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 200 പേരിൽ 178 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 180 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. 3229 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ 18885 പേരാണ് നിരീക്ഷണത്തിലുള്ളത്.

Read Also : സംസ്ഥാനത്ത് ഇന്ന് 956 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 41 പേർക്കാണ്. ഇതിൽ 28 പേർക്കും രോഗം ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. നാലുപേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഒരു ആരോഗ്യപ്രവർത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്കും രോഗബാധ ഉണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി ദേവദാസിൻ്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ നിന്ന് 34 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights thiruvananthapuram kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top