എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു

എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. ആലുവ കടുങ്ങല്ലൂർ സ്വദേശി ലീലാമണിയമ്മ (71) ആണ് മരിച്ചത്. കൊവിഡ് പൊസിറ്റീവായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ലീലാമണിയമ്മ.
മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയും ലീലാമണിയമ്മയ്ക്ക് ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെ രാവിലെ 9.10 നാണ് മരിച്ചത്.
അതേസമയം, ജില്ലയിൽ കൊവിഡ് വ്യാപനത്തിൽ നേരിയ ശമനം രേഖപ്പെടുത്തിയിട്ടുണ്ട്. 54 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 48 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights – ernakulam one more covid patient died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here