Advertisement

ഇനിയുള്ള നാല് ദിവസം വെള്ളപ്പൊക്ക സാധ്യതയുള്ള ദിനങ്ങളാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ; മുന്നറിയിപ്പ്

August 10, 2020
Google News 1 minute Read

ഇനിയുള്ള നാല് നാൾ സംസ്ഥാനത്ത് വെള്ളപൊക്ക സാധ്യതയുള്ള ദിനങ്ങളാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകുന്ന മുന്നറിയിപ്പ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രകൃതിയുടെ മാറ്റം നേരത്തെയറിയുന്നവരാണ്. അതിലും ഇവർക്ക് കടലിന്റെ മാറ്റം മനഃപാഠമാണ്.

സപ്തമി ദിനമായ നാളെ മുതൽ ദശമി വരെയുള്ള നാല് നാൾ കടൽ കായലിൽ നിന്നുള്ള വെള്ളം സ്വീകരിക്കില്ലെന്നും പെരുമഴ പെയ്താൽ ഇത് വെള്ളപൊക്കത്തിന് കാരണമാകുമെന്നുമാണ് മത്സ്യ തൊഴിലാളികളുടെ കണക്ക് കൂട്ടൽ.

Read Also : കോട്ടയത്ത് വെള്ളപ്പൊക്കത്തിനിടെ ഒഴുകിപ്പോയ കാറിനുള്ളിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

14ാം തിയതി വരെ ദിവസവും രണ്ട് വേലിയേറ്റവും രണ്ട് വേലിയിറക്കവും ഉണ്ടാകുമെന്നും പെരുമഴ പെയ്താൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ശാസ്ത്രലോകവും ഭാഗികമായി സമ്മതിക്കുന്നു. നാളെ സപ്തമിയാണ്. കുറച്ച് വെള്ളം മാത്രമേ കടൽ പുറത്ത് നിന്ന് സ്വീകരിക്കൂവെന്നും അഷ്ടമി, നവമി, ദശമി ദിനങ്ങളിൽ തീരെ വെള്ളം സ്വീകരിക്കില്ലെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ നൽകുന്ന വിവരം. കൊച്ചി സർവകലാശാലയിലെ റഡാർ ഗവേഷക കേന്ദ്രം ശാസ്ത്രജ്ഞൻ എംജി മനോജ് പറയുന്നത് അനുസരിച്ച് ഏഴ് മുതൽ 14ാം തിയതിയുള്ള സമയത്ത് കടലില്‍ രണ്ട് വേലിയേറ്റവും രണ്ട് വേലിയിറക്കവുമുണ്ട്. അതിനാൽ ജാഗ്രത പാലിക്കാം.

Story Highlights flood warning, flsher man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here