അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

അണക്കെട്ടുകളുടെ സുരക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

Posted by 24 News on Monday, August 10, 2020

2018 ല്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡാം തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം നല്‍കേണ്ടത്. സംസ്ഥാനത്ത് നിലവില്‍ പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Story Highlights High Court sought an explanation from the government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top