Advertisement

നാടുകാണി ചുരത്തിൽ വിള്ളൽ; വഴിക്കടവ്-നാടുകാണി ചുരം വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു

August 10, 2020
1 minute Read

കനത്ത മഴയിൽ നാടുകാണി ചുരം റോഡിൽ വിള്ളൽ. ഇതേതുടർന്ന് വഴിക്കടവ്-നാടുകാണി ചുരം വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ശനിയാഴ്ച രാത്രിയോട് കൂടിയാണ് റോഡിൽ വിള്ളൽ വീണത്. ഇന്നലെ രണ്ടര ഇഞ്ച് വീതിയും 20 മീറ്റർ നീളവുമാണ് വിള്ളലിനുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഏഴര ഇഞ്ച് വീതിയും 30 മീറ്റർ നീളവും ആയിരിക്കുകയാണ്.

Read Also : നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

നേരത്തെ തന്നെ ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പ്രദേശമാണിത്. അപകട സാധ്യതയെ തുടർന്ന് ഒന്നാം വളവിന് മുകളിൽ അത്തിക്കുറു വരെയുള്ള മേഖലയിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 100 ഓളം കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. റോഡില്‍ രാത്രികാല യാത്ര നിരോധിച്ചിരിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ അധികൃതർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് വിവരം.

Story Highlights nadukani churam, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top