തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൊവിഡ്; സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസ് അടച്ചു

തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് ബാധിച്ചത്. കാട്ടാക്കട സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം വരെ ഓഫീസിൽ എത്തിയിരുന്നു. അണുവിമുക്തമാക്കുന്നതിനായി സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസ് അടച്ചു.
ഇയാളുമായി സമ്പർക്കം പുലർത്തിയ പത്തോളം ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും നാളെ ആന്റിജൻ പരിശോധന നടത്തും.
Story Highlights – thiruvananthapuram policeman confirmed covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here