യുഎഇയില്‍ ഇന്ന് 225 പേര്‍ക്ക് കൂടി കൊവിഡ്; ഖത്തറില്‍ 297 പേര്‍ക്ക് കൂടി രോഗം

യുഎഇയില്‍ ഇന്ന് 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 62525 ആയി. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 357 ആയി. 323 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ 56568 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രാജ്യത്തു 61544 പരിശോധനകള്‍ ആണ് നടത്തിയത്. നിലവില്‍ യുഎഇയില്‍ കൊവിഡ് ബാധിച്ചു 5600 പേരാണ് ചികിത്സയില്‍ തുടരുന്നത്.

ഖത്തറില്‍ ഇന്ന് 297 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത്തുവരെ 112947 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, 184 പേരാണ് രാജ്യത്തു ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. 271 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 109709 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3535 പരിശോധനകള്‍ ആണ് നടത്തിയത്. നിലവില്‍ 3054 പേരാണ് ഖത്തറില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.

Story Highlights covid 19, coronavirus, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top