സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി

5218 confirmed covid kerala

ഇന്ന് സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. എറണാകുളത്തും വയനാട്ടിലുമാണ് കൊവിഡ് ബാധിതർ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 115 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു.

Read Also : ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ

ദേവസിക്ക് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുകയും ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു. ജൂലൈ 25നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

അതേസമയം കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടെ മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു.

Story Highlights covid death, ernakulam, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top