ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത; സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യമെന്ന് റിപ്പോര്‍ട്ടുകള്‍

ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത. സാംബയിലും ഉധംപൂരിലും ഉള്‍പ്പെടെ ഡ്രോണ്‍ സാന്നിധ്യം എന്ന് റിപ്പോര്‍ട്ടുകള്‍. ജലന്ധറില്‍ ഡ്രോണ്‍ എത്തിയെന്ന വാര്‍ത്ത തള്ളി ജില്ലാ കളക്ടര്‍. സാമൂഹിക വിരുദ്ധര്‍ പടക്കം പൊട്ടിച്ചതെന്നും നടപടി എടുത്തെന്നും വിശദീകരണം. അമൃത്സറില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ബ്ലാക്ക് ഔട്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരികെ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.
അതേസമയം, വെടിനിര്‍ത്തല്‍ താത്കാലികമെന്നും പാക് സമീപനം വിലയിരുത്തി തുടര്‍നടപടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
DGMOയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പാകിസ്താന്റെ തുര്‍ക്കി നിര്‍മിത ഡ്രോണുകളും ചൈനീസ് നിര്‍മിത മിസൈലുകളും തകര്‍ത്തുവെന്നാണ് വ്യക്തമാക്കിയത്. കറാച്ചി വ്യോമതാവളം ആക്രമിച്ചെന്ന് സ്ഥിരീകരണം. ഇന്ത്യ ഭീകരതക്ക് എതിരെ പോരാടിയപ്പോള്‍ പാക് സേന ഭീകരര്‍ക്കൊപ്പം നിന്നെന്ന് സേനാ നേതൃത്വം പറഞ്ഞു. അതിര്‍ത്തിയിലെ സേനാബലം കുറയ്ക്കാന്‍ ഇന്ത്യ-പാക് DGMO തല ചര്‍ച്ചയില്‍ തീരുമാനമായി.
Story Highlights : Vigilance on Jammu and Kashmir and Punjab border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here