100ൽ വിളിച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

അത്യാവശ്യ സേവനത്തിനുള്ള നമ്പറിൽ വിളിച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഹപിയാന സ്വദേശിയായ ഹർഭജൻ സിംഗ് (33)ആണ് നോയിഡ പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് ഇയാൾ പിടിയിലായത്.

ഹർഭജൻ സിംഗ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നതായി പൊലീസ് അറിയിച്ചു. ലഹരി ഉപയോഗിച്ചാണ് ഇയാൾ 100ൽ വിളിച്ച് ഭീഷണി മുഴക്കിയത്. ഫോണ് നമ്പർ ട്രെയ്‌സ് ചെയ്താണ് ഹർഭജൻ സിംഗിനെ പിടികൂടിയത്. അവശ്യ സർവീസ് നമ്പർ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ലഹരി ഉപയോഗിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Story Highlights Narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top