എല്‍എല്‍ബി കോഴ്സുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ ആരംഭിക്കും; മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്‍എല്‍ബി കോഴ്സുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ത്രിവല്‍സര, പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളിലേക്ക് 60 വിദ്യാര്‍ത്ഥികളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം സംസ്ഥാനത്ത് എല്‍എല്‍ബി സീറ്റുകളില്‍ കുറവ് വരുത്തും എന്നതിനാലാണ് അഡീഷണല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ ഈ വര്‍ഷത്തെ ത്രിവല്‍സര, പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളിലേക്ക് 60 വിദ്യാര്‍ത്ഥികളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറയിച്ചിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലായി 240 സീറ്റുകള്‍ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മുഴുവന്‍ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങി നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫലത്തില്‍ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുക’ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് ആരംഭിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്. ഇതില്‍ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Additional batches start LLB courses; CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here