ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ ഇന്ന് ചോദ്യം ചെയ്യും. ദുബായ് പൊലീസും എൻഐഎയും സംയുക്തമായാണ് ഫൈസലിനെ ചോദ്യം ചെയ്യുക. ഫൈസലുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദുബായ് പൊലീസ് എൻഐഎയ്ക്ക് കൈമാറി.
Read Also : കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് മുഖ്യപ്രതി അജാസിനെ രക്ഷിച്ചത് ഫൈസൽ ഫരീദ്; കൂടുതൽ വിവരങ്ങൾ പുറത്ത്
ഇയാളുമായി ബന്ധപ്പെട്ട ഒന്നിൽ അധികം ആളുകൾക്ക് ദുബായ് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഫൈസലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറാനും രാജ്യം വിടരുതെന്നും ഇവർക്ക് നിർദേശം നൽകി. അന്വേഷണത്തിന് എല്ലാവിധ സഹായവും ചെയ്യാൻ ദുബായ് ഭരണകൂടത്തിന്റെ നിർദേശമുണ്ട്.
അന്വേഷണത്തിൽ ദുബായ് പൊലീസിന്റെ റോൾ എന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ളതിൽ വ്യക്തത വന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യാനായി ഇന്ത്യയിലുള്ള അന്വേഷണ ഉദ്യോഗസ്ഥരും വിഡിയോ കോൺഫറൻസ് നടത്തും. എൻഐഎയിൽ നിന്ന് രണ്ട് പേരുടെ സംഘമാണ് ദുബായിലേക്ക് തിരിച്ചത്.
Story Highlights – faisal fareed, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here