കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് മുഖ്യപ്രതി അജാസിനെ രക്ഷിച്ചത് ഫൈസൽ ഫരീദ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്്. സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് കടക്കുന്ന കുറ്റവാളികൾക്ക് ഒളിവിൽ കഴിയാൻ സഹായം ഒരുക്കുന്നതിൽ പ്രധാനിയാണ് ഫൈസൽ ഫരീദെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതി ഡോ. അജാസിനെ രക്ഷിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസും എൻഐഎയും കണ്ടെത്തിയിരിക്കുന്നത്. അജാസ് നിലവിൽ ദുബായിൽ ഒളിവിലാണെന്നാണ് സൂചന. ഈ സൗകര്യം ഒരുക്കിയത് ഫൈസൽ ഫരീദാണ്. ഇക്കാര്യം അന്വേഷണ സംഘം കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് നിലവിൽ ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് അന്വേഷിക്കുന്നത്.
സിനിമാ നിർമാതാവ് കൂടിയാണ് ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതി അജാസ്. ഇയാളും ഫൈസലും ഒരുമിച്ചുള്ള ഫോട്ടോ പൊലീസിന്റെ കൈവശമുണ്ടെന്നാണ് വിവരം. പൊലീസാണ് ചിത്രം കസ്റ്റംസിന് കൈമാറിയത്. വിദേശത്തുള്ള അജാസിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
Story Highlights – Gold smuggling case, Faizal fareed, kochi beauty parlor gun fire case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here