‘ പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കുമോ?’; കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റവർക്ക് രക്തം നൽകാൻ തയ്യാറായ പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹം

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റവർക്ക് രക്തം നൽകാൻ തയ്യാറായ പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹം. എടയൂർ അത്തിപ്പറ്റ കൂനങ്ങാട്ടുപറമ്പിൽ സക്കീർ ഹുസൈൻ-ഹസീന ദമ്പതികളുടെ മകൾ ഫാത്തിമ ഷെറിനെ തേടിയാണ് അഭിനന്ദനമെത്തിയത്. കോഴിക്കോട്ടെ രക്തദാനസേന കോഓഡിനേറ്ററെ വിളിച്ച് ഫാത്തിമ രക്തം നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് സഹോദരിയുടെ ഫോണിൽ കണ്ടാണ് വെങ്ങാട് ടി.ആർ.കെ.എ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ബന്ധപ്പെട്ടത്. തനിക്ക് പത്ത് വയസാണെന്നും പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കുമോ എന്നുമാണ് ഫാത്തിമ ചോദിച്ചത്. എന്നാൽ പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കാനാകില്ലെന്ന് കോഓഡിനേറ്റർ മറുപടി നൽകി. വിളിച്ചതിൽ സന്തോഷമുണ്ടെന്നും അറിച്ചു. സംഭവം പുറംലോകമറിഞ്ഞതോടെ നിരവധി പേർ ഫോണിലും നേരിട്ടെത്തിയും ഫാത്തിമയെ അഭിനന്ദിക്കുകയായിരുന്നു.

ബ്ലഡ് ഡോണേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റ് സലിം വളാഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് കാളിയത്ത്, തിരൂർ താലൂക്ക് രക്ഷാധികാരി വി.പി.എം സാലിഹ് ഷാജി സൽവാസ് തുടങ്ങിയവർ വീട്ടിലെത്തി ഫാത്തിമയെ അഭിനന്ദിച്ചു.

Story Highlights Kairpur airport, air india crash, blood donation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top