തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തി

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 5150 രൂപയാണ് വില. കഴിഞ്ഞ ആഴ്ചകളിലെ കുത്തനെയുള്ള വിലവർധനവിന് പിന്നാലെയാണ് തുടർച്ചായുള്ള വിലക്കുറവ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്.
രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് പവന്റെ വില റെക്കോർഡ് വില ഭേദിച്ച് 42,000 രൂപയിലെത്തിയത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണ വിലയിലെ കുറവിന് കാരണമായത്.
അതേസമയം,സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Story Highlights -gold prices
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here